IndiaLatest

നിസാമുദീന്‍ എക്‌സ്പ്രസില്‍ കവര്‍ച്ച; മൂന്നു പേര്‍ കസ്റ്റഡിയില്‍

“Manju”

കല്യാണ്‍: നിസാമുദീന്‍ എക്‌സ്പ്രസില്‍ അമ്മയേയും മകളെയും ഉള്‍പ്പെടെ മൂന്നു പേരെ മയക്കിക്കിടത്തി മോഷണം നടത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ബംഗാള്‍ സ്വദേശികളാണ് ഇവര്‍. മോഷണത്തിന് ഇരയായവര്‍ ഇവരെ തിരിച്ചറിഞ്ഞാല്‍ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും. സെപ്തംബര്‍ 12നാണ് നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കവര്‍ച്ച നടന്നത്.
നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്രക്കാരായ മൂന്നു സ്ത്രീകളാണ് കവര്‍ച്ചയ്ക്ക് ഇരയായത്. പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ മൂന്ന് വനിതകളെയും റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. യാത്രക്കാരിയായ വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.
ഇതേ ട്രെയിനില്‍ തന്നെ യാത്ര ചെയ്തിരുന്ന കോയമ്പത്തൂര്‍ സ്വദേശി ഗൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. ഇവര്‍ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ആഹാരം വാങ്ങിയിരുന്നു.
ഇവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ട്രെയിനുകളില്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തുന്ന അഗ്‌സര്‍ ബാഷയാണെന്ന് പോലീസ് സംശയിച്ചിരുന്നു. ഇയാളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു.

Related Articles

Back to top button