InternationalLatest

വൈദ്യശാസ്ത്ര മേഖലയിൽ നൊബേൽ സമ്മാനം അമേരിക്കൻ ശാസ്ത്രജ്ഞർക്ക്

“Manju”

ന്യൂയോർക്: വൈദ്യശാസ്ത്ര മേഖലയിൽ 2021ലെ നോബേൽ സമ്മാനം പ്രഖ്യാപിച്ചു. മനുഷ്യശീരത്തിലുണ്ടാകുന്ന താപവ്യത്യാസവും തൊട്ടാൽ പകരുന്ന പനിയും മറ്റ് താപനിലകളും എങ്ങിനെയാണ് മനുഷ്യശരീരം മനസ്സിലാക്കുന്നത് എന്ന ചോദ്യങ്ങൾക്കാണ് ശാസ്ത്രജ്ഞർ ഉത്തരം തേടിയത്. ഈ മേഖലയിലെ ഗവേഷണത്തിനാണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്. അമേരിക്കയിലെ വൈദ്യശാസ്ത്ര മേഖലയിലെ ഗവേഷകരായ ഡേവിഡ് ജൂലിയസും ആർഡേം പാറ്റാപൗതിയാൻ എന്നിവർക്കാണ് പുരസ്‌കാരം നൽകുന്നത്.

‘ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തമാണ് നടന്നിരിക്കുന്നത്. എങ്ങനെയാണ് ശരീരതാപം, തണുപ്പ് എന്നിവ ശരീരത്തിലെ സ്പന്ദനങ്ങളെ നിയന്ത്രിക്കുന്നതെന്നും നാഡീവ്യൂഹങ്ങളെങ്ങനെ തിരിച്ചറിയുന്നു എന്ന ഗവേഷണത്തിനാണ് ബഹുമതി നൽകിയത്’ നൊബേൽ ജ്യൂറി അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞതവണ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയ മൂന്ന് വൈറോളജിസ്റ്റുകൾക്കാണ് ഇതേ മേഖലയിൽ പുരസ്‌കാരം ലഭിച്ചത്.

നിത്യജീവിതത്തിൽ പനിയും മറ്റ് ശരീര ഊഷ്മാവ് വർദ്ധിക്കുന്നതിനെ സംബന്ധിച്ചും നമ്മളത്ര ശ്രദ്ധിക്കാറില്ല. എന്നാൽ അവ തിരിച്ചറിഞ്ഞ് നാഡീവ്യൂഹങ്ങൾ പ്രതികരിക്കുന്നു. അവ മനസ്സിലാക്കുന്ന യന്ത്രങ്ങളിന്ന് നാഡീവ്യൂഹങ്ങളുടെ പ്രത്യേകതകളാണ് വിശകലനം ചെയ്യുന്നത്.

ജൂലിയസ് സാൻഫ്രാൻസിസ്‌കോയിലെ കാലിഫോർണിയാ സർവ്വകലാശാലയിലും പാറ്റാപൗതിയൻ കാലിഫോർണിയയിലെ സ്‌ക്രിപ്‌സ് ഗവേഷണകേന്ദ്രത്തിലേയും ശാസ്ത്രജ്ഞന്മാരാണ്.

Related Articles

Back to top button