IndiaLatest

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 91 കോടി കടന്നു

“Manju”

ഡല്‍ഹി: ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം 91 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 91 കോടി 47 ലക്ഷത്തിലധികം ഡോസുകള്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു.

ഈ മാസം അവസാനിക്കുന്നതിന് മുമ്പായി 100 കോടിയെന്ന കണക്കില്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിനേഷന് അര്‍ഹരായ 70 ശതമാനം ഇന്ത്യന്‍ പൗരന്‍മാരും ആദ്യ ഡോസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാവരില്‍ 25 ശതമാനം പേരും ഇരുഡോസുകളും സ്വീകരിച്ചവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button