KeralaLatest

മത്സ്യത്തൊഴിലാളികളുടെ വലയില്‍ തിമിംഗലം കുടുങ്ങി

“Manju”

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ വലയില്‍ തിമിംഗലം കുടുങ്ങി. കൊല്ലത്തെ അഴീക്കലില്‍ നിന്ന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഇടത്തരം വലിപ്പമുളള തിമിംഗലം കുടുങ്ങിയത്. തീരത്തുനിന്ന് അഞ്ചുനോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം.
കുടുങ്ങിയത് കൂറ്റന്‍ തിമിംഗലമാണെന്ന് വ്യക്തമായതോടെ അതിനെ വലയില്‍ നിന്ന് രക്ഷപ്പെടുത്താനായി പിന്നത്തെ ശ്രമം. സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരും സഹായവുമായി എത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. എന്നാല്‍ അല്പം കഴിഞ്ഞതോടെ തിമിംഗലം വലപൊട്ടിച്ച്‌ രക്ഷപ്പെട്ടു. വലപൊട്ടിയത് ഭീമമായ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാക്കിയതെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ എന്ന ആശ്വാസത്തിലാണവര്‍. ഇന്ത്യന്‍ നിയമമനുസരിച്ച്‌ തിമിംഗലങ്ങളെ വേട്ടയാടുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.

Related Articles

Back to top button