IndiaLatest

വാഹനം പുതുക്കുന്നതിന് എട്ടിരട്ടി ഫീസ്

“Manju”

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കം ചെന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുമ്പോള്‍ ഫീസായി എട്ടിരട്ടി ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വലിയ വാണിജ്യവാഹനങ്ങള്‍ക്കും സമാനമായ നിലയില്‍ കൂടുതല്‍ തുക ചെലവാകും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിന് എട്ടിരട്ടി തുക നല്‍കണം. വിജ്ഞാപനം അനുസരിച്ച്‌ 15 വര്‍ഷം പഴക്കമുള്ള കാര്‍ പുതുക്കുന്നതിന് 5000 രൂപ ഈടാക്കും. നിലവില്‍ 600 രൂപയാണ് പുതുക്കുന്നതിനുള്ള ഫീസ്. ബൈക്കുകള്‍ക്ക് ആയിരം രൂപ നല്‍കണം. നിലവില്‍ 300 രൂപയാണ്. ബസിന് പതിനായിരത്തിന് മുകളില്‍ വരും ചെലവ്. 12,500 രൂപയാണ് ഫീസായി ഈടാക്കുക. നിലവില്‍ 1500 രൂപയാണ്. ട്രക്കിനും സമാനമായ നിരക്കാണ് ഈടാക്കുക എന്ന് വിജ്ഞാപനം പറയുന്നു.

Related Articles

Back to top button