Business

ഓഹരി വിപണി വീണ്ടും കുതിക്കുന്നു

“Manju”

ന്യൂഡൽഹി: തുടക്കം പിഴച്ചെങ്കിലും നേട്ടത്തിലേയ്‌ക്ക് കുതിച്ച് ഓഹരി വിപണി. വീണ്ടും 17,800 മറികടന്നിരിക്കുകയാണ് നിഫ്റ്റി. വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഉയർന്ന നേട്ടമാണ് വിപണി കൈവരിച്ചത്.

വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 445.56 പോയന്റ് അഥവാ 0.75 ശതമാനം ഉയർന്ന് 59,744.88ലും, നിഫ്റ്റി 131 പോയന്റ് അഥവാ 0.74 ശതമാനം ഉയർന്ന് 17,822.30ലുമാണ്. 2025 ഓഹരികൾ മുന്നേറുകയും, 1184 ഓഹരികൾ താഴെയ്‌ക്കും, 154 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.

ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടം കൊയ്തത്. സിപ്ല, ഹിൻഡാൽകോ, ശ്രീ സിമന്റ്‌സ്, സൺഫാർമ മുതലായവയാണ് ഓഹരി നഷ്ടമുണ്ടാക്കിയത്. എനർജി, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ 1-3 ശതമാനം ഉയർച്ചയിലാണ്.

പൊതുമേഖലബാങ്ക്, റിയൽറ്റി, ഫാർമ തുടങ്ങി കമ്പനികളുടെ ഓഹരികളിൽ നിക്ഷേപ താൽപര്യം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്‌മോൾ ക്യാപ് 0.7 ശതമാനവും നേട്ടത്തിലാണുള്ളത്.

Related Articles

Back to top button