Business

ദീപാവലി ആഘോഷമാക്കാൻ പുതിയ മോഡലുകളുമായി ഓപ്പോ

“Manju”

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഉല്‍സവ സീസണോടനുബന്ധിച്ച് ഒപ്പോ റെനോ6 പ്രോ 5ജി ഗോള്‍ഡ് ദീപാവലി പതിപ്പും എഫ്19ന്റെ പ്രത്യേക എഡിഷനുകളുമാണ് അവതരിപ്പിക്കുന്നത്. പുതിയ നീല നിറത്തിലുള്ള എങ്കോ ഇയര്‍ബഡുകള്‍ 1999 രൂപയ്‌ക്ക് അവതരിപ്പിക്കുന്നുണ്ട്. എഫ് 19 ഇപ്പോൾ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.ഒപ്പോ റെനോ6 പ്രോ ദീപാവലി പതിപ്പും ഒപ്പോ എങ്കോ ബഡുകളും ഒക്ടോബര്‍ മൂന്നു മുതല്‍ ഫ്‌ളിപ്പ്ക്കാര്‍ട്ടിലും പ്രമുഖ റീട്ടെയിലുകളിലും ലഭിക്കും.

‘പുതിയ തുടക്കം തെളിയട്ടെ’ എന്ന ഒപ്പോയുടെ ഉല്‍സവ കാല പ്രചാരണത്തിന്റെ ഭാഗമാണ് പ്രത്യേക പതിപ്പുകള്‍. മജസ്റ്റിക്ക് ഗോള്‍ഡ് നിറത്തിലാണ് ഒപ്പോ റെനോ6 പ്രോ 5ജി ദീപാവലി പതിപ്പ് എത്തുന്നത്. ആദ്യമായി ബോക്കെ ഫ്ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോ ഫീച്ചറും ഫോണിനുണ്ട്. ഇത് സിനിമാറ്റിക്ക് ഇഫക്റ്റ് നല്‍കും. മീഡിയ ടെക് ഡൈമെന്‍സിറ്റി 1200 ചിപ്സെറ്റ്, റെനോ ഗ്ലൗവ് ഡിസൈന്‍, സ്മാര്‍ട്ട് 5ജി, കളര്‍ ഒഎസ് 11.3, 4500 എംഎഎച്ച് ബാറ്ററി, 65വാട്ട് സൂപ്പര്‍ വൂക്ക് 2.0 ഫാസ്റ്റ് ചാര്‍ജര്‍, മാത്രമല്ല കട്ടിയും ഭാരവും കുറഞ്ഞ മൊബൈല്‍ ഫോണ്‍ എന്ന സവിശേഷതയും ഒപ്പോ റെനോ6 പ്രോ 5ജി ഗോള്‍ഡ് ദീപാവലിയുടെ പ്രത്യേകളില്‍ ഉള്‍പ്പെടും.

ഇതോടൊപ്പം ഒപ്പോ എഫ്19ന്റെ പ്രത്യേക പതിപ്പും ഇന്ത്യയില്‍ അവതരിപ്പിക്കുന്നുണ്ട്. 5000എംഎഎച്ച് ബാറ്ററിയിലുള്ള ഏറ്റവും കട്ടിയും കുറഞ്ഞ സ്മാര്‍ട്ട്ഫോണാണ്. 33 വാട്ട് ഫ്ളാഷ് ചാര്‍ജിംഗ് സാങ്കേതിക വിദ്യ ഉയര്‍ന്ന സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. 72 മിനിറ്റുകൊണ്ട് ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അഞ്ച് മിനിറ്റ് ചാര്‍ജിംഗ് കൊണ്ട് അഞ്ചു മണിക്കൂര്‍ 45 മിനിറ്റ് കോള്‍ അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ യൂട്യൂബ് കാണാനും സാധിക്കും. ഇന്ത്യയിലെ ആദ്യത്തെ എജി ഡിസൈനാണ് എഫ്19 സ്മാര്‍ട്ട്ഫോണിന്.

എന്‍ട്രി തലത്തിലുള്ള നീല എങ്കോ ബഡുകളുടെ അവതരണവും ഒപ്പോ പ്രഖ്യാപിച്ചു. എഐ അടിസ്ഥാനമാക്കിയുള്ള നോയിസ് കാന്‍സലേഷന്‍, 24 മണിക്കൂര്‍ ബാറ്ററി ആയുസ്. തുടങ്ങിയ സവിശേഷതകളോടെയാണ് ബഡുകൾ എത്തുന്നത്. പുതിയ ഗാഡ്ജെറ്റുകൾക്ക് ഉത്സവ കാലത്തോടനുബന്ധിച്ച് 10,000 രൂപ വരെയുള്ള ആനൂകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഒപ്പോ റെനോ6 പ്രോ 5ജി ഗോള്‍ഡിന് ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊടാക്ക് ബാങ്ക്, സ്റ്റാന്‍ഡോര്‍ഡ് ചാറ്റേര്‍ഡ് എന്നി ബാങ്കുകളില്‍ നിന്നും 4000 രൂപയുടെ കാഷ്ബാക്കും ലഭ്യമാണ്. സീറോ ഡൗണ്‍ പേയ്മെന്റില്‍ ലളിതമായ ഫിനാന്‍സ് സ്‌കീമുകളും കൂടാതെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊടാക്ക് ബാങ്ക്, സ്റ്റാന്‍ഡോര്‍ഡ് ചാറ്റേര്‍ഡ്, എച്ച്ഡിഫ്‌സി എന്നി ബാങ്കുകളില്‍ നിന്നും 2000 രൂപയുടെ കാഷ്ബാക്ക് ഒപ്പോ എഫ്19ന് ലഭ്യമാണ്. ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് പോലുള്ള ഒപ്പോ പ്രീമിയം സര്‍വീസുകളുടെ ഓഫറുകളുമുണ്ട്. ഒക്ടോബര്‍ മൂന്നിനും 10നും ഇടയില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും ഒപ്പോ എങ്കോ ബഡുകള്‍ 1499 രൂപയ്‌ക്കു ലഭിക്കും.

Related Articles

Back to top button