KeralaLatest

പൊലീസിന് പ്രശംസ

“Manju”

അടിമാലി: കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത് 2 കൊലപാതകങ്ങള്‍. കഴിഞ്ഞ ഓഗസ്റ്റ് 11നാണ് പണിക്കന്‍കുടി കുരിശിങ്കലില്‍ വാടക വീട്ടില്‍ നിന്ന് കാണാതായ കാമാക്ഷി താമഠത്തില്‍ സിന്ധുവിനെ അയല്‍വാസി കൊലപ്പെടുത്തിയത്. ശേഷം സെപ്റ്റംബര്‍ 3 ന് പ്രതി മാണിക്കുന്നേല്‍ ബിനോയി തന്റെ വീട്ടിലെ അടുപ്പിനു കീഴെ കുഴിച്ചു മൂടിയ നിലയില്‍ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബിനോയിയെ 8ന് അറസ്റ്റ് ചെയ്യുകയായിരുന്നു.സംസ്ഥാനത്തെ വിവിധ ജില്ലകളിലും തമിഴ്നാട്ടിലും ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒടുവില്‍ പെരിഞ്ചാന്‍കുട്ടി വനമേഖലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആനച്ചാല്‍ ആമക്കണ്ടത്ത് 7 വയസ്സുകാരനായ റൈഹാനത്ത് മന്‍സില്‍ റിയാസിന്റെ മകന്‍ ഫത്താഹ് റെയ്ഹാനെ അമ്മയുടെ സഹോദരി ഭര്‍ത്താവ് ഷാന്‍ മുഹമ്മദ് എന്ന പേരില്‍ അറിയപ്പെടുന്ന വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി സുനില്‍ കുമാര്‍ ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു കൊന്നത്. ഫത്താഹിന്റെ മാതാവ് സഫിയ, സഫിയയുടെ മാതാവ് സൈനബ എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

Related Articles

Back to top button