LatestThiruvananthapuram

കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ

“Manju”

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയുടെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നുവെന്നും ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ജനങ്ങളില്‍ എത്തും എന്ന് പ്രീതീക്ഷിക്കുന്നു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്റെ വാതായനങ്ങള്‍ തുറന്നിടും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. കെ ഫോണ്‍ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലുമാണ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ എത്തുക. കെഎസ്‌ഇബിയും (KSEB) കെഎസ്‌ഐറ്റിഐഎല്‍ (KSITIL)ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button