KeralaLatestThrissur

ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

തൃശ്ശൂര്‍ : നവജാത ശിശുക്കളിൽ ഉണ്ടാകുന്ന ന്യൂമോണിയ, മനിഞ്ചൈറ്റിസ് തുടങ്ങിയ മാരകരോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് പി സി വി (ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ) പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ ആരംഭിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇനിമുതൽ പി സി വി വാക്സിൻ ലഭ്യമാകും. തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ച വരെയാണ് വാക്സിൻ നൽകുന്നത്.

സ്വകാര്യആശുപത്രികളിൽ മാത്രം ലഭിച്ചിരുന്ന ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനാണ് സൗജന്യമായി സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ കൂടി ലഭ്യമാകുന്നത്. കുട്ടികൾ ജനിച്ച് ആദ്യത്തെ 6 ആഴ്ച്ചയിലും 14 ആഴ്ച്ചയിലും 9 മാസത്തിലുമായാണ് വാക്സിൻ നൽകുക. മൂന്ന് ഘട്ടങ്ങളിലായി 5 എംഎൽ അളവിലാണ് വാക്സിൻ നൽകുന്നത്.

Related Articles

Back to top button