Kollam

പതിനഞ്ചുകാരൻ ജീവനൊടുക്കി ;കുഴഞ്ഞ് വീണ് അമ്മയും മരിച്ചു

“Manju”

കൊല്ലം : പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം തേനേരിൽ വീട്ടിൽ പതിനഞ്ചുകാരനായ അദിത്യനാണ് ജീവനൊടുക്കിയത് . ഇതറിഞ്ഞാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു .

അമിതമായി മൊബൈലിൽ ഗെയിം കളിച്ചതിന് ആദിത്യനെ വീട്ടുകാർ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആദിത്യനെ വീട്ടിന് പിന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്യാൻസർ രോഗിയായ മധുവാണ് സന്ധ്യയുടെ ഭർത്താവ്. സംസ്ക്കാരം വീട്ടുവളപ്പിൽ.

Related Articles

Back to top button