IndiaLatest

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 92.60 കോടി കടന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വാക്‌സിന്‍ എടുത്തവരുടെ എണ്ണം നൂറുകോടിയിലേക്ക് . ഇന്നലെ രാത്രി വരെയുള്ള കണക്കുകളില്‍ 92.60 കോടി പേരിലേക്ക് വാക്‌സിനെത്തിയെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.ഇന്നലെ മാത്രം 40,43,600 വാക്‌സിനുകളാണ് നല്‍കിയത്. രാത്രി 8.30 വരെ വാക്‌സിന്‍ നല്‍കിയ കേന്ദ്രങ്ങളുണ്ടെന്നത് അതാത് പ്രദേശത്തെ ആരോഗ്യവകുപ്പുകളുടെ ജാഗ്രതയാണ് കാണിക്കുന്നതെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്തെ ആദ്യ ഡോസ് വാക്‌സിന്‍ ഇന്നലെ 19,68,077 പേര്‍ക്കും രണ്ടാം ഡോസ് 20,75,523 പേര്‍ക്കും നല്‍കി. രാജ്യത്താകമാനം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 66,93,56,590 കടന്നു. രണ്ടാം ഡോസ് ഇതുവരെ ഇന്ത്യയൊട്ടാകെ 25,66,91,937 പേരും സ്വീകരിച്ചു കഴിഞ്ഞു.

Related Articles

Back to top button