InternationalLatest

പാകിസ്താനില്‍ വന്‍ ഭൂചലനം

“Manju”

ഇസ്ലാമാബാദ്: പാകിസ്താനില്‍ വന്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയുണ്ടായ ഭൂചലനത്തില്‍ ഇരുപതോളം പേര്‍ മരിച്ചതായാണ് സൂചന. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും വലിയ കെട്ടിടങ്ങളും തകര്‍ന്നു വീണു.

മരിച്ചവരില്‍ ഒരു സ്ത്രീയും ആറ് കുട്ടികളും ഉള്ളതായാണ് സൂചന. കെട്ടിടങ്ങള്‍ക്കിടിയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദുരന്തനിവാരണ സേന അറിയിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ഇവരില്‍ 40 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. ബലൂചിസ്താനിലെ ഹര്‍നൈയിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്. ഗതാഗത തടസവും മൊബൈല്‍ റേഞ്ച് നഷ്ടപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ബലൂചിസ്താനിലെ പ്രവിശ്യ തലസ്ഥാനമായ ക്വാറ്റയിലും ഭൂകമ്പം നാശനഷ്ടമുണ്ടാക്കി.

Related Articles

Back to top button