IndiaLatest

നഗരവല്‍ക്കരണം അവസരമാണ് :ഉപരാഷ്ട്രപതി

“Manju”

ന്യൂഡല്‍ഹി;അതിവേഗ നഗരവല്‍ക്കരണത്തെ ഒരു അവസരമായി കാണണമെന്നും ജനകേന്ദ്രീകൃത നഗര ആസൂത്രണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ജലവിതരണം, മലിനജല കണക്ഷനുകള്‍, പാര്‍പ്പിടം, മെച്ചപ്പെട്ട സേവന വിതരണം എന്നിവയിലൂടെ നഗരത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നവയാകണം നമ്മുടെ നഗരങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
ത്രിപുര സര്‍ക്കാര്‍ ഒരുക്കിയ പൗരസ്വീകരണത്തില്‍ ആണ് ഉപരാഷ്ട്രപതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഏതൊരു പ്രദേശത്തിന്റെയും മൊത്തത്തിലുള്ള വികസനത്തിന് നല്ല കണക്ടിവിറ്റി സംവിധാനം ഒരു അനിവാര്യതയാണെന്നും,നമ്മുടെ ദുര്‍ഘട ഭൂപ്രദേശമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും ഡിജിറ്റലോ ഭൗതികമോ ആയ കണക്റ്റിവിറ്റി മെച്ചപ്പെടുത്തേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി സ്വയം സഹായ സംഘങ്ങള്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരുമായി സംവദിക്കുകയുണ്ടായി.

Related Articles

Back to top button