IndiaLatestScience

അ​പൂ​ര്‍​വ നേ​ട്ട​ത്തി​ല്‍ അ​ന​ക്​​സ്​ ജോ​സ്​

“Manju”

തൃ​ശൂ​ര്‍: ഊ​ര്‍​ജ ത​ന്മാ​ത്ര​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച്‌​ പ​ഠി​ച്ച തൃ​ശൂ​ര്‍ ക​ല്ലൂ​രി​ന​ടു​ത്ത ആ​ദൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ന​ക്​​സ്​ ജോ​സി​ന്റെ ലേ​ഖ​നം പ്ര​ശ​സ്​​ത ശാ​സ്​​ത്ര മാ​സി​ക​യാ​യ സ​യ​ന്‍​സി‘​ല്‍. ശാ​സ്​​ത്ര​ലോ​ക​ത്തി​ന്​ മു​ത​ല്‍​ക്കൂ​ട്ടാ​കു​ന്ന ക​ണ്ടെ​ത്ത​ലാ​ണ്​ അ​മേ​രി​ക്ക​യി​ലെ സ്​​റ്റാ​ന്‍​ഫോ​ര്‍​ഡ്​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​ഫ. എ​ഡ്വേ​ഡ്​ സോ​ള​മ​ന്റെ കീ​ഴി​ലെ അ​വ​സാ​ന വ​ര്‍​ഷ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ക്​​സ്​ ജോ​സ്​ ന​ട​ത്തി​യ​ത്. ഇ​താ​ണ്​ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ശാ​സ്​​ത്ര​മാ​സി​ക​യാ​യ സ​യ​ന്‍​സി‘​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ശ്വ​സ​ന പ്ര​ക്രി​യ​യി​ലൂ​ടെ ര​ക്ത​ത്തി​ല​ലി​യു​ന്ന ഓ​ക്​​സി​ജ​ന്‍ ത​ന്മാ​ത്ര പി​ന്നീ​ട്​ ഊ​ര്‍​ജ ത​ന്മാ​ത്ര​യാ​യി (അ​ഡി​നോ​സി​ന്‍ ട്രൈ ​ഫോ​സ്​​ഫേ​റ്റ്.​ടി.​പി) മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച പ​ഠ​ന​മാ​ണ്​ അ​ന​ക്​​സ്​ ന​ട​ത്തി​യ​ത്. ഓ​ക്​​സി​ജ​ന്‍ ത​ന്മാ​ത്ര ഊ​ര്‍​ജ ത​ന്മാ​ത്ര​യാ​യി​ സം​ഭ​രി​ച്ച്‌​ ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത്​ ഊ​ര്‍​ജം ന​ല്‍​കു​ന്ന പ്ര​ക്രി​യ​യാ​ണ്​ ശ​രീ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. നാ​ല്​ ഇ​ല​ക്​​ട്രോ​ണു​ക​ളു​ടെ പ്ര​തി​പ്ര​വ​ര്‍​ത്ത​നം മൂ​ല​മാ​ണ്​ എ.​ടി.​പി നി​ര്‍​മി​ക്കു​ന്ന​ത്. ഇ​വ​യി​ല്‍ മൂ​ന്ന്​ ഇ​ല​ക്​​ട്രോ​ണു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മാ​ത്ര​മേ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു​ള്ളൂ. നാ​ലാ​മ​ത്തെ ഇ​ല​ക്‌ട്രോ​ണി​ന്റെറ പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ അ​ന​ക്​​സ്​ ജോ​സ്​ ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ര്‍ കാ​ല്‍​ഡി​യ​ന്‍ സി​റി​യ​ന്‍ എ​ച്ച്‌.​എ​സ്.​എ​സി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കേ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ബി പോ​ളി​ന്റെ ശി​ക്ഷ​ണ​ത്തി​ല്‍ ക​ഴി​വു​തെ​ളി​യി​ച്ചി​രു​ന്നു. ഐ​സ​ര്‍ എ​ന്‍​ട്ര​ന്‍​സ്​ ഉ​യ​ര്‍​ന്ന റാ​​ങ്കോ​ടെ പാ​സാ​യി കൊ​ല്‍​ക്ക​ത്ത​യി​ല്‍ അ​ഞ്ചു​വ​ര്‍​ഷ​ത്തെ ബി.​എ​സ്.​എം.​എ​സ്​ കോ​ഴ്​​സി​ന്​ ചേ​ര്‍​ന്നു.

ര​സ​ത​ന്ത്ര​മാ​യി​രു​ന്നു ഐ​ച്ഛി​ക വി​ഷ​യം. സി.​എ​സ്.​.​ആ​ര്‍എ​ന്‍.​.​.​എ​സ്.​ടി​യി​ല്‍ പ്ര​ഫ. സി.​എ​ച്ച്‌.​ സു​രേ​ഷ്, തി​രു​വ​ന​ന്ത​പു​രം ഐ​സ​റി​ന്റെ മു​ന്‍ മേ​ധാ​വി പ്ര​ഫ. .​ഡി. ജെ​മ്മി​സ്​ എ​ന്നി​വ​രു​ടെ സ​ഹാ​യം പ​ഠ​ന​ത്തി​ല്‍ ല​ഭി​ച്ചു.

മൂ​ന്നാം വ​ര്‍​ഷം ജ​ര്‍​മ​നി​യി​ലെ ഗോ​ട്ടി​ങ്​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ഗെ​യ്​​ഡോ ക്ല​വ​റി​ന്റെ കീ​ഴി​ല്‍ ജ​ര്‍​മ​ന്‍ സ്​​കോ​ള​ര്‍​ഷി​പ്പി​ല്‍ പ​ഠ​നം തു​ട​ര്‍​ന്നു. നാ​ലാം വ​ര്‍​ഷം യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ഷി​കാ​ഗോ​യി​ല്‍ പ്ര​ഫ. ലു​പി​ങ്​ യു ​ഇ​ന്റെ കീ​ഴി​ല്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ സ്​​കോ​ള​ര്‍​ഷി​പ്പോ​ടെ പ്ര​വേ​ശ​നം ല​ഭി​ച്ചു. ആ​ദൂ​ര്‍ തെ​ക്കേ​ത്ത​ല ജോ​സ്-​- ജെ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി അ​നീ​ന​ .

Related Articles

Back to top button