IdukkiKeralaLatest

ഡാം ടു ഡാം റണ്‍ തിങ്കളാഴ്ച്ച

“Manju”

ഇടുക്കി: സ്‌പോട്‌സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പൊലീസിന്റെയും ഡി.ടി.പി.സിയുടെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ ഇടുക്കിയില്‍ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണ്‍ ഡാം ടു ഡാം റണ്‍ തിങ്കളാഴ്ച്ച നടക്കും. ജില്ലാ വികസന കമ്മീഷണറേറ്റ്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍, കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ്, മൂന്നാര്‍ മാരത്തണ്‍ എന്നിവരാണ് മറ്റ് പങ്കാളികള്‍.

രാവിലെ ഏഴിന് കുളമാവ് ഡാം പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ ചെറുതോണി ഡാം പരിസരത്ത് സമാപിക്കും. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ചെറുതോണി ഡാം പരിസരത്ത് ചേരുന്ന സമാപന യോഗം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 21 കിലോമീറ്റര്‍ ദൂരമാണ് ഹാഫ് മാരത്തണില്‍ ഓടേണ്ടത്. ഓട്ടക്കാര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മാരത്തണിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ ലോഗോയുടെ പ്രകാശനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമിക്കു പകര്‍പ്പ് നല്‍കി നിര്‍വഹിച്ചു. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ, ഡി.ടി.പി.സി സെക്രട്ടറി ഗിരീഷ്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button