IndiaKeralaLatest

ലോക്ഡൗൺ- രണ്ടാം ദിനത്തിൽ പൂർണമായി സഹകരിച്ച് കേരള ജനത

“Manju”

തിരുവനന്തപുരം: ലോക്ഡൗണിന്റെ രണ്ടാം ദിനത്തിൽ പൂർണമായി സഹകരിച്ച് കേരള ജനത. ലോക്ഡൗൺ നിലവിൽ വന്ന ശനിയാഴ്ച മുതൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ രാവും പകലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇടറോഡുകളിലും ജില്ലാ-സംസ്ഥാന അതിർത്തികളിലും പൊലീസ് പരിശോധന കർശനമാക്കി.
ബാരിക്കേഡുകൾ നിരത്തി താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള ചെക്ക് പോയിന്റുകളിൽ സത്യവാങ്മൂലം ഉണ്ടെങ്കിലും വിശദമായി പരിശോധിച്ചു ഉറപ്പു വരുത്തിയശേഷമാണ് അവശ്യ യാത്രക്കാരെ കടത്തിവിടുന്നത്. അല്ലാത്തവർക്കെതിരെ നിയമ നടപടിയും സ്വീകരിച്ചു തുടങ്ങി.
പൊതുജനങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ശനിയാഴ്ച വൈകുന്നേരം മുതൽ നിലവിൽവന്ന ഓൺലൈനിലൂടെ പൊലീസ് ഏർപ്പെടുത്തിയ ഇ പാസിനു അപേക്ഷകരുടെ വൻതിരക്കാണ് ഇന്നലെ ഉണ്ടായത്.
ഇക്കാരണത്താല്‍ pass.bsafe. kerala.gov.in വെബ്സൈറ്റ് വഴി അടുത്ത ദിവസത്തേക്കു അപേക്ഷിക്കേണ്ട പലർക്കും പാസ് ലഭിച്ചില്ല. ഇതിൽ ഏറെയും ഇ പാസ് സേവനം ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളവരാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടു ചെയ്തു.

Related Articles

Back to top button