IndiaLatestTravel

ഒക്ടോബര്‍ 15 മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും

“Manju”

ന്യൂഡല്‍ഹി: വിദേശ വിനോദസഞ്ചാരികള്‍ക്കായി ഇന്ത്യ വാതില്‍ തുറക്കുന്നു. രാജ്യാന്തര യാത്രക്കാർക്കു ടൂറിസ്റ്റ് വിസ അനുവദിക്കുന്നതു പുനഃരാരംഭിച്ചു. നവംബർ 15 മുതൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്കാണു പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കുക. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ഈ മാസം 15 മുതലും വിസ അനുവദിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷം മുന്‍പാണ് ഇന്ത്യ വിദേശസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്രആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം എന്നീ വകുപ്പുകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles

Back to top button