InternationalLatest

യുഎസ് ആണവ അന്തര്‍വാഹിനി അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു

“Manju”

വാഷിങ്ടണ്‍ : തെക്കന്‍ ചൈനാ കടലില്‍ അമേരിക്കയുടെ ആണവ അന്തര്‍വാഹിനി അഞ്ജാത വസ്തുവുമായി കൂട്ടിയിടിച്ച്‌ തകരാറിലായതായി റിപ്പോര്‍ട്ട്. കൂട്ടിയിടിയില്‍ അന്തര്‍വാഹനിയിലുണ്ടായിരുന്ന 15 ഓളം യുഎസ് നാവികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

തായ്‌വാനിലെ വ്യോമപ്രതിരോധ മേഖയില്‍ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം. അതേസമയം, എന്തു വസ്തുവുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് വ്യക്തമല്ലെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. കൂട്ടിയിടിച്ച അന്തര്‍വാഹിനി യുഎസ് പ്രദേശമായ ഗുവാമിലേക്ക് നീങ്ങുകയാണെന്ന് യുഎസ് നാവികസേനാ വാക്താവ് അറിയിച്ചു

Related Articles

Back to top button