IndiaLatest

തീപ്പെട്ടികോലുകൊണ്ട് യുദ്ധവിമാനത്തിന്റെ മാതൃക

“Manju”

ഭുവനേശ്വര്‍: ഇന്ത്യന്‍ വ്യോമസേന 89ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആദരവുമായി ഒഡീഷയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍. ശാശ്വത് രഞ്ജന്‍ സാഹു എന്ന ചെറുപ്പക്കാരനാണ് വ്യോമസേനയുടെ വെസ്റ്റ്‌ലാന്‍ഡ് വാപിറ്റി എന്ന യുദ്ധവിമാനം തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് നിര്‍മ്മിച്ച്‌ സമൂഹ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടിയത്.

‘അഞ്ച് ദിവസം എടുത്താണ് വിമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1360 തീപ്പെട്ടിക്കൊള്ളികള്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം. 33 ഇഞ്ച് നീളവും 40 ഇഞ്ച് വീതിയുമാണ് ഈ വെസ്റ്റ്‌ലാന്‍ഡ് വാപിറ്റി മാതൃകയ്‌ക്കുള്ളത്’ ശാശ്വത് പറഞ്ഞു. ഇതിനു പുറമെ ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച്‌ പ്രശസ്തമായ പെന്നി ഫാത്തിംഗ് സൈക്കിളിന്റെ മാതൃകയും ശാശ്വത് നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ലോക റേഡിയോ ദിനത്തില്‍ പഴയകാല റേഡിയോയുടെ മാതൃകയും ഈ കലാകാരന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ യുദ്ധ വിമാനമാണ് വെസ്റ്റ്‌ലാന്‍ഡ് വാപിറ്റി. 1920കളിലെ ബ്രിട്ടീഷ് ടു-സീറ്റ് ജനറല്‍ പര്‍പ്പസ് മിലിട്ടറി സിംഗിള്‍ എഞ്ചിന്‍ ബൈപ്ലെയിനാണിത്. ഇംഗ്ലണ്ടിലെ വെസ്റ്റ്‌ലാന്‍ഡ് എയര്‍ക്രാഫ്റ്റ് വര്‍ക്ക്‌സാണ് വിമാനം നിര്‍മ്മിച്ചത്. ഈ വര്‍ഷത്തെ വ്യോമസേന ദിനത്തില്‍ പതിവുപോലെ തന്നെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്‍ഡാന്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ വ്യോമസേന അഭ്യാസ പ്രകടനം നടത്തും. വ്യോമസേന മേധാവിയുടെയും മൂന്ന് സായുധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

Related Articles

Back to top button