Sports

ഇന്ത്യ വിചാരിച്ചാൽ പാക് ക്രിക്കറ്റ് ബോർഡ് തകരും: റമീസ് രാജ

“Manju”

ഇസ്ലാമാബാദ് : ഇന്ത്യ വിചാരിച്ചാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തകരുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ . പാക് ക്രിക്കറ്റ് ബോർഡിന് ഐസിസിയിൽ നിന്ന് ലഭിക്കുന്നത് 50 ശതമാനം ഫണ്ടാണ് . ഈ നൽകുന്ന പണത്തിന്റെ 90 ശതമാനം പണവും ഐസിസി ഇന്ത്യൻ വിപണികളിൽ നിന്നാണ് സമാഹരിക്കുന്നതെന്നും റമീസ് രാജ ചൂണ്ടിക്കാട്ടി.

ഇന്റർ-പ്രൊവിൻഷ്യൽ കോർഡിനേഷൻ സംബന്ധിച്ച സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു റമീസ് രാജ. പാകിസ്താനിൽ നിന്നുള്ള സമ്മർദ്ദം കാരണം ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് പര്യടനം പുനക്രമീകരിക്കുന്നതായി കമ്മറ്റിക്ക് നൽകിയ വിശദീകരണത്തിനിടെ റമീസ് രാജ അറിയിച്ചു.

ബോർഡിന് ശക്തമായ സാമ്പത്തിക പിന്തുണ ഉണ്ടെങ്കിൽ പാകിസ്താൻ പര്യടനത്തിൽ നിന്ന് ടീമുകൾ പിന്മാറില്ലായിരുന്നു .മികച്ച ക്രിക്കറ്റ് ടീമും മികച്ച ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയും രണ്ട് വലിയ വെല്ലുവിളികളാണെന്നും റമീസ് രാജ പറഞ്ഞു.

വരാനിരിക്കുന്ന ടി 20 ലോകകപ്പിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ തോൽപ്പിച്ചാൽ പിസിബിയ്‌ക്ക് ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും റമീസ് രാജ വെളിപ്പെടുത്തി. 2021 ഒക്ടോബർ 24 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും.

Related Articles

Back to top button