LatestThiruvananthapuram

സ്കൂട്ടര്‍ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

“Manju”

സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു | Student dies in scooter accident  | Madhyamam
കഴക്കൂട്ടം . സുഹൃത്തിനെ കൊണ്ടാക്കാനായി സ്കൂട്ടറില്‍ പോകവെ വാന്‍ തട്ടി കാര്യവട്ടം ഗവ. കോളജിലെ മൂന്നാം വര്‍ഷ ബയോ ടെക്‌നോളജി വിദ്യാര്‍ഥിനി കല്ലമ്പലം തോട്ടക്കാട് കരവാരം വരദാനത്തില്‍ എല്‍. ധ്വനി (22) മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഒപ്പം ഉണ്ടായിരുന്ന മൂന്നാം വര്‍ഷ ബയോടെക് നോളജി വിദ്യാര്‍ഥിനി മേനംകുളം സ്വദേശിനി ഷാഹിനി (22) ക്ക് കാലിന് പരുക്കേറ്റു.
ഇന്നലെ 11.30ന് മേനംകുളത്ത് വച്ചാണ് അപകടം . ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ വാന്‍ തട്ടി. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ടിപ്പറിന് അടിയില്‍ പെട്ടു . അപകടത്തില്‍ ധ്വനിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പേഴേക്കം മരിച്ചു. അധ്യാപികയായ ലിലുവിന്റെയും പരേതനായ രാജേഷിന്റെ യും ഏക മകള്‍ ആണ് ധ്വനി.

Related Articles

Back to top button