InternationalLatest

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം: അവസാന 30 അംഗം പട്ടിക

“Manju”

പാരീസ്: ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പുറത്തുവിട്ടു. ചാമ്പ്യന്‍സ് ലീഗ് നേടിയ ചെല്‍സിയുടെയും യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും എല്ലാ താരങ്ങളും നിറഞ്ഞതാണ് 30 അംഗം പട്ടിക. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോവ്സ്കി എന്നീ പ്രമുഖര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മെസ്സിയും ലെവന്‍ഡോവ്സ്കിയുമാണ് സാധ്യതയില്‍ മുന്നില്‍. റൊണാള്‍ഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കല്‍പിക്കുന്നില്ല. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയുടെ കാന്റെ, മേസണ്‍ മൗണ്ട്, ആസ്പിലികെറ്റ, ജോര്‍ജിനോ എന്നിവര്‍ ലിസ്റ്റിലുണ്ട്. എംബാപ്പെ, മുഹമ്മദ് സലാ, കരീം ബെന്‍സിമ, ഡി ബ്രുയിന്‍, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നീ മികച്ച താരങ്ങളുടെ പേരും ലിസ്റ്റിലുണ്ട്. ബാഴ്സലോണ യുവതാരം പെഡ്രിയും അവസാന 30 അംഗം ലിസ്റ്റില്‍ ഇടം നേടി.

ഗോള്‍ക്കീപ്പര്‍: ജിയാന്‍ലൂജി ഡൊന്നാറുമ്മ (പിഎസ്ജി)
പ്രതിരോധം: ലിയോനാര്‍ഡോ ബൊനുച്ചി (യുവന്റസ്), ജോര്‍ജിയോ ചില്ലിനി (യുവന്റസ്), സീസര്‍ ആസ്പിലികെറ്റ (ചെല്‍സി), റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി)

മിഡ്ഫീല്‍ഡര്‍മാര്‍: കന്റെ (ചെല്‍സി), മേസണ്‍ മൗണ്ട് (ചെല്‍സി), നിക്കോളോ ബാരെല്ല (ഇന്റര്‍ മിലാന്‍), ബ്രൂണോ ഫെര്‍ണാണ്ടസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), പെഡ്രി (ബാഴ്സലോണ), ലൂക്ക മോഡ്രിച്ച്‌ (റയല്‍ മാഡ്രിഡ്), കെവിന്‍ ഡി ബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി) ജോര്‍ജിനോ (ചെല്‍സി). ഫില്‍ ഫോഡന്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

ഫോര്‍വേഡുകള്‍: റിയാദ് മഹ്റെസ് (മാഞ്ചസ്റ്റര്‍ സിറ്റി), എര്‍ലിംഗ് ഹാലാന്‍ഡ് (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്), ഹാരി കെയ്ന്‍ (ടോട്ടന്‍ഹാം), കരിം ബെന്‍സേമ (റയല്‍ മാഡ്രിഡ്), റഹീം സ്റ്റെര്‍ലിംഗ് (മാഞ്ചസ്റ്റര്‍ സിറ്റി), ലയണല്‍ മെസ്സി ((പിഎസ്ജി), നെയ്മര്‍ (പിഎസ്ജി), ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍), ലെവന്‍ഡോവ്സ്കി (ബയേണ്‍ മ്യൂണിക്ക്), മുഹമ്മദ് സലാ (ലിവര്‍പൂള്‍), റൊമേലു ലുകാകു (ചെല്‍സി), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), കൈലിയന്‍ എംബാപ്പെ (പിഎസ്ജി).

Related Articles

Back to top button