IndiaLatest

ഏയ്‌സറിന്റെ ലാപ്‌ടോപ്പുകള്‍ ഡിക്‌സന്‍ കമ്പനി നിര്‍മ്മിക്കും

“Manju”

ഡല്‍ഹി ; ഏയ്‌സറിന്റെ ലാപ്‌ടോപ്പുകള്‍ ഇനിമുതല്‍ ഡിക്‌സന്‍ കമ്പനി നിര്‍മിച്ച്‌ നല്‍കും. ഇന്ത്യന്‍ വിപണിയിലേക്ക് ആവശ്യമുള്ള ലാപ്‌ടോപ്പുകളായിരിക്കും തുടക്കത്തില്‍ ഡിക്‌സന്‍ നിര്‍മിക്കുക. തുടര്‍ന്ന് നിര്‍മിക്കുന്നവ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യും. ഒരു വര്‍ഷം അഞ്ച് ലക്ഷം ഏയ്‌സര്‍ ലാപ്‌ടോപ്പുകള്‍ നിര്‍മിച്ചു നല്‍കാന്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കാന്‍ ഡിക്‌സന്‍ തീരുമാനിച്ചിട്ടുണ്ട്.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 10 ലക്ഷം ലാപ്‌ടോപ്പുകള്‍ നിര്‍മിക്കാനും ഡിക്‌സന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ വര്‍ഷത്തില്‍ 20 ലക്ഷം ടാബ്‍ലെറ്റുകള്‍ നിര്‍മിക്കുന്ന മറ്റൊരു പ്ലാന്റ് നിര്‍മിക്കാനും ഡിക്‌സന്‍ ആലോചിക്കുന്നുണ്ട്. ഏയ്‌സറുമായുള്ള പുതിയ കരാര്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഡിക്‌സന്‍ ടെക്‌നോളജിസിന്റെ ഓഹരി മൂല്യം 0.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

എച്ച്‌പി, ഡെല്‍, ലെനോവേ എന്നി കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ മാത്രമാണ് രാജ്യത്ത് നിര്‍മിക്കുന്നത്. 8.7 ശതമാനം മാത്രമാണ് ഏയ്‌സര്‍ ലാപടോപ്പുകള്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. എന്നാല്‍ ഡിക്‌സനുമായുള്ള കരാറോടെ ഇതില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് ഏയ്‌സറിന്റെ പ്രതീക്ഷ. രാജ്യത്ത് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഡിക്‌സണ്‍ ടെക്‌നോളജിയുമായാണ് ഏയ്‌സര്‍ ലാപ്‌ടോപ് കമ്പനി കൈക്കോര്‍ക്കുന്നത് .

Related Articles

Back to top button