IndiaLatest

ആഘോഷ വേദികളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി

“Manju”

ന്യൂഡല്‍ഹി : ഉത്സവകാലത്ത് ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ച്‌ പൊലീസ്. കമ്മീഷ്ണര്‍ രാകേഷ് അസ്താനയുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് യോഗത്തിലാണ് തീരുമാനം. ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കാനും എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ജാഗരൂഗരായി ഇരിക്കണമെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

തലസ്ഥാന നഗരിയില്‍ സാധാരണ ജനങ്ങളെ ഉപയോഗപ്പെടുത്തി ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ക്കണമെന്നും കമ്മീഷ്ണര്‍ പറഞ്ഞു. ഇതിനായി എല്ലാ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി എല്ലാ ചെറുതും വലുതുമായ കടകളും, പ്രദേശത്തെ വീടകളും പൊലീസ് പരിശോധിച്ചു വരികയാണ്. സംശയാസ്പദമായ സാഹര്യത്തില്‍ കാണുന്നവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

തലസ്ഥാനത്ത് ഉത്സാഘോഷത്തിന് എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ച്‌ ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും പ്രവേശനാനുമതി നല്‍കുക. ഭീകരാക്രമണം തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലകളും സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button