KeralaLatestThiruvananthapuram

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നു മുതല്‍ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈനായിട്ടോ, പി എച്ച്‌ സി വഴിയോ അക്ഷയ സെന്റര്‍ വഴിയോ അപേക്ഷിക്കാം.
https://covid19.kerala.gov.in/deathinfo എന്ന വെബ്‌സൈറ്റിലൂടെ സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനം നല്‍കുന്ന മരണ രജിസ്‌ട്രേഷന്‍ കീ നമ്പറും മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയില്‍ നല്‍കണം.

അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ ഫോണില്‍ സന്ദേശം വരും. ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതി അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ കയറിയാല്‍ അപേക്ഷയുടെ സ്ഥിതിയറിയാം. ഒരു മാസത്തിനകം തീരുമാനമുണ്ടാകും.

Related Articles

Back to top button