IndiaLatest

രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ 112.01 കോടി കടന്നു

“Manju”

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 57,43,840 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 112.01 കോടി (1,12,01,03,225) കടന്നു. 1,14,65,001 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്.

രാജ്യത്തൊട്ടാകെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റ് പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. എല്ലാവര്‍ക്കും കൊവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21-നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മരുന്നു ലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

Related Articles

Back to top button