IndiaLatest

ഇന്ത്യയുടെ പാരമ്പര്യ ചികില്‍സാ രീതികള്‍ മെഡിക്കല്‍ സിലബസില്‍ ഉള്‍പ്പെടുത്തും

“Manju”

ഡല്‍ഹി ; ഇന്ത്യയുടെ പാരമ്പര്യ ചികില്‍സാ രീതികള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സിലബസിന്റെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ആന്‍ഡ് ന്യൂറോളജിക്കല്‍ സയന്‍സസില്‍ (നിംഹാന്‍സ്)‍ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“നമ്മുടെ ഉല്‍സവങ്ങളെല്ലാം മാനസിക ചികില്‍സകളാണ്. മതപരമായ കൂടിച്ചേരലുകളും സാമൂഹിക പരിപാടികളും രാവിലെയും വൈകീട്ടുമുള്ള പ്രാര്‍ഥനകളും ആരതിയുമെല്ലാം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യം മാനസികരോഗ ചികില്‍സയ്‌ക്ക് ഉപയോഗിക്കണം”; മന്ത്രി പറഞ്ഞു.

Related Articles

Back to top button