IndiaLatest

ഭീകരരുമായി ഏറ്റുമുട്ടല്‍; 5 സൈനികര്‍ക്ക് വീരമൃത്യു

“Manju”
ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് പുലച്ചെയായിരുന്നു ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍. സുരാന്‍ കോട്ട് മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം തെരച്ചിലിനിറങ്ങിയത്. ഭീകര വാദികളുള്ള മേഖല സൈന്യം വളയുകയും ചെയ്തു.

ഇതിനിടെയാണ് തീവ്രവാദികളുടെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായത്. നാല് ജവാന്മാര്‍ക്കും ഒരു സൈനിക ഓഫിസര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടന്‍ അടുത്തുള്ള മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായി
കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button