IndiaLatest

കേരളത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ കൂടുതല്‍ – മന്ത്രി വീണ ജോര്‍ജ്

“Manju”

സംസ്ഥാനത്ത് ജനസംഖ്യയുടെ 12.8 ശതമാനത്തോളം പേര്‍ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള ആരോഗ്യ പ്രശനങ്ങളുള്ളവരെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 15 ശതമാനം പേര്‍ മാത്രമാണ് ശാസ്ത്രീയമായി ചികിത്സ തേടുന്നതെന്നും മന്ത്രി പറഞ്ഞു.
ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗവും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.
“മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഊര്‍ജിതമാക്കേണ്ടത് അനിവാര്യമായ ഒരു സാഹചര്യമായി കാണുകയാണ്. ഈയൊരു ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ ഊര്‍ജ്ജസ്വലമായി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നു.”

Related Articles

Back to top button