IndiaLatest

ജി 20 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

“Manju”

ഡല്‍ഹി : ജി 20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് അസാധാരണ ഉച്ചകോടി വിളിച്ചത്. കോണ്‍ഫറന്‍സിന് അധ്യക്ഷത വഹിക്കുന്ന ഇറ്റലിയുടെ ക്ഷണമനുസരിച്ചാണ് മോദി വെര്‍ച്വലായി യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച്‌ മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കഴിഞ്ഞ ദിവസം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദം തടയാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും രാജ്യാന്തര കാഴ്ചപ്പാടുണ്ടാകേണ്ടതിന്റെ ആവശ്യവും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായി.

Related Articles

Back to top button