IndiaLatest

മുന്‍ ടേബിള്‍ ടെന്നീസ് താരം വി ചന്ദ്രശേഖര്‍ മരിച്ചു

“Manju”

ചെന്നൈ; മുന്‍ ടേബിള്‍ ടെന്നീസ് താരം വി ചന്ദ്രശേഖര്‍ കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവായിരുന്ന വി ചന്ദ്രശേഖര്‍ മൂന്നു തവണ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്നു. കൂടാതെ 1982 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമി ഫൈനല്‍ വരെ എത്തുവാനും താരത്തിന് സാധിച്ചു.

പരിശീലകനായും വി ചന്ദ്രശേഖര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 25 ആം വയസ്സില്‍ നടത്തിയ ഒരു ശസ്ത്രക്രിയ അദ്ദേഹത്തിന്റെ കരിയര്‍ മാറ്റിമറിച്ചു. മുട്ടിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ തലച്ചോറിന് തകരാര്‍ സംഭവിച്ചു. കാഴ്ച ശക്തിയും ചലനശേഷിയും അദ്ദേഹത്തിന് നഷ്ടമായി. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന അദ്ദേഹം ആശുപത്രിക്കെതിരെ നടത്തിയ നിയമപോരാട്ടത്തില്‍ വിജയിക്കുകയും ചെയ്തു. പരിശീലകനായി അദ്ദേഹം തുടര്‍ന്ന് പ്രവര്‍ത്തിച്ചു.

Related Articles

Back to top button