IndiaLatest

കശ്മീരില്‍ ഭീകരര്‍ക്ക് ശക്തമായി തിരിച്ചടി നല്‍കി സൈന്യം

“Manju”

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് ശക്തമായി തിരിച്ചടി നല്‍കി സൈന്യം. ലഷ്ക്കര്‍ കമാന്‍ഡര്‍ അടക്കം അഞ്ച്ഭീകരരെ സൈന്യം വധിച്ചു. ദില്ലിയില്‍ സ്ഫോടനത്തിന് ലക്ഷ്യമിട്ട് എത്തിയ പാക് ഭീകരനും ഇന്ന് പിടിയിലായി. ഇതിനിടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പടെ അന്‍പത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് പുരോഗമിക്കുകയാണ്.

ഇന്നലെ പൂഞ്ചിലെ വനമേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ എച്ച്‌ വൈശാഖ് അടക്കം അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു. ഇതോടെ തെരച്ചില്‍ വ്യാപകമാക്കിയ സൈന്യം കഴിഞ്ഞ മുപ്പത് മണിക്കൂറില്‍ അഞ്ച് ഏറ്റുമുട്ടലുകള്‍ നടത്തിയാണ് ലഷ്ക്കര്‍ കമാന്‍ഡര്‍ അടക്കം അഞ്ച് ഭീകരരെ വധിച്ചത്.

ഷോപ്പിയാനിലെ തുല്‍റാന്‍ ഗ്രാമത്തിലെ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്. ലഷ്ക്കര്‍ കമാന്‍ഡര്‍ മുക്താര്‍ ഷായെ അടക്കം വധിച്ചെന്ന് സുരക്ഷ സേന അറിയിച്ചു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന പേരില്‍ ലഷ്ക്കര്‍ യൂണിറ്റിന് ഇയാള്‍ നേത്യത്വം നല്‍കിയിരുന്നത്.
അടുത്തിടെ നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഷോപ്പിയാനിലെ ഫിരിപ്പോരിയില്‍ നടന്ന ഏറ്റുമുട്ടിലിലാണ് നാലാമത്തെ ഭീകരനെ വധിച്ചത്. ഇവിടെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Related Articles

Back to top button