International

ഭാര്യയ്‌ക്ക് വേണ്ടി കറങ്ങുന്ന വീട് നിർമ്മിച്ച് താരമായി ഭർത്താവ്

“Manju”

സരജേവോ : പ്രണയിനികൾക്കായി എന്തും ചെയ്യുന്നവരാണ് കാമുകന്മാർ. കാമുകിയായ മുംതാസിനായി താജ്മഹൽ നിർമ്മിച്ച ഷാജഹാൻ ഇതിന്റെ ഉത്തമ ഉദാഹരണമായി നമുക്ക് മുൻപിൽ ഉണ്ട്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മാരകമെന്നാണ് താജ്മഹൽ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഭാര്യയ്‌ക്കായി ഭർത്താവ് നിർമ്മിച്ച വീടാണ് ലോകത്തിന് അത്ഭുതമാകുന്നത്.

ബോൻസാനിയ സ്വദേശിയായ വോജിൻ കുസിക് എന്ന 72 കാരനും, അദ്ദേഹം നിർമ്മിച്ച വീടുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കറങ്ങുന്ന വീടാണ് അദ്ദേഹം ഭാര്യ ലുബിക്കയ്‌ക്കായി നിർമ്മിച്ച് നൽകിയത്. ഭാര്യയുടെ എല്ലാ ആവശ്യങ്ങളും പൂർത്തികരിക്കുകയായിരുന്നു കറങ്ങുന്ന വീടിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് വോജിൻ പറയുന്നു.

ബിസിനസ്‌കാരനായ വോജിൻ തന്റെ ബിസിനസ്സ് മക്കളെ ഏൽപ്പിച്ച ശേഷമായിരുന്നു വീട് നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. ബിസിനസ് വിട്ടതോടെ ധാരാളം സമയം ലഭിച്ചു. ഈ സമയമെല്ലാം ഭാര്യയുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനായിരുന്നു അദ്ദേഹം താത്പര്യപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് കറങ്ങുന്ന വീട് നിർമ്മിക്കാനുള്ള തീരുമാനം.

കിടപ്പുമുറികൾ സൂര്യന് അഭിമുഖമായി വരുന്ന രീതിയിൽ ഒരു വീട് വേണമെന്നായിരുന്നു ലുബിക്കയുടെ ആവശ്യം. എന്നാൽ ഇങ്ങിനെ ചെയ്യുമ്പോൾ മുൻവശത്തുകൂടി വീട്ടിലേക്ക് വരുന്നവരെ കാണാൻ സാധിക്കില്ലെന്ന് ലുബിക്ക പരാതിയും പറഞ്ഞു. എങ്ങിനെ ഇതിനൊരു പരിഹാരം കാണുമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് കറങ്ങുന്ന വീടെന്ന ആശയം വോജിന്റെ മനസ്സിൽ ഉദിച്ചത്. താമസിച്ചിരുന്ന വീട്ടിൽ ചില മാറ്റങ്ങൾ വരുത്തിയായിരുന്നു കറങ്ങുന്ന വീടിന്റെ നിർമ്മാണം. ഗുണമേന്മയേറിയ മരത്തടികളും മറ്റും ഉപയോഗപ്പെടുത്തിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോൾ ഭാര്യയുടെ ആഗ്രഹം പോലെ സൂര്യനെ അഭിമുഖീകരിച്ചുള്ള കിടപ്പുമുറികളാണ് വീടിന് ഉള്ളത് മുൻഭാഗത്തു കൂടി വരുന്നവരെയും കാണാം. വേണമെങ്കിൽ വീട്ടുകാരെ അകത്തിരുത്തി വട്ടം കറക്കാമെന്നും അദ്ദേഹം പറയുന്നു.

Related Articles

Back to top button