InternationalLatest

അമീര്‍ കപ്പിന് സ്​റ്റേഡിയം സജ്ജമായി

“Manju”

ദോഹ: ആരാധകര്‍ കാത്തിരിക്കുന്ന അമീര്‍ കപ്പ്​ ഫൈനലിലേക്ക്​ തുമാമ സ്​റ്റേഡിയം സജ്ജമായി കഴിഞ്ഞു. ലോകകപ്പ്​ വേദിയുടെ ഉദ്​ഘാടനം കൂടിയാവുന്ന കളിയുത്സവത്തില്‍ തുമാമ സ്​റ്റേഡിയം നിറഞ്ഞുകവിയും.സ്​റ്റേഡിയത്തിന്‍െറ ആകെ ശേഷിയായ 40,000 സീറ്റുകളിലേക്ക്​ കാണികള്‍ക്ക്​ പ്രവേശനം നല്‍കുമെന്ന്​ സംഘാടകര്‍ അറിയിച്ചു. 22ന്​ രാത്രി ഏഴിനാണ്​ മത്സരത്തിന്‍െറ കിക്കോഫ്​. 2022 ലോകകപ്പിനായി ഒരുക്കിയ വേദികളില്‍ ആറാമത്തെ കളിയിടം കൂടിയാണ്​ തുമാമ. അല്‍സദ്ദും അല്‍ റയ്യാനും തമ്മിലാണ്​ ഫൈനല്‍ പോരാട്ടം. ചൊവ്വാഴ്​ച നടന്ന വാര്‍ത്തസമ്മേളനത്തില്‍ അമീര്‍ കപ്പ്​ സംഘാടക സമിതി അംഗങ്ങള്‍ മത്സര സംബന്ധിയായ നടപടി ക്രമങ്ങളും ട്രാഫിക്​-ഗതാഗത സംവിധാനങ്ങളും വിശദീകരിച്ചു. കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും കോവിഡ് വന്ന് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്​റ്റേഡിയത്തിലേക്ക്​ പ്രവേശനം. മത്സരത്തിന് ടിക്കറ്റെടുത്തവര്‍ പ്രത്യേക ഫാന്‍ ഐഡി കൂടി സ്വന്തമാക്കിയാല്‍ മാത്രമേ പ്രവേശനം ലഭിക്കൂ. ദോഹ ക്യു.എന്‍.സി.സിയില്‍ ഫാന്‍ ഐഡി വിതരണം ആരംഭിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി 11 വരെ വിതരണമുണ്ടാകും.

Related Articles

Back to top button