InternationalLatest

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ‘സേഹ’യുടെ സൗജന്യ വിമാന ടിക്കറ്റ്

“Manju”

അബുദാബി ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ടു മടങ്ങാനായി സൗജന്യ വിമാന ടിക്കറ്റ് വിതരണം ചെയ്യാന്‍ അബുദാബി ‘ആരോഗ്യസേവന വിഭാഗമായ സേഹ. കോവിഡ് പ്രതിരോധത്തില്‍ മികച്ച സേവനം കാഴ്ചവച്ചതിനുള്ള സമ്മാനമാണിത്. സൗജന്യ വിമാന യാത്രാ ടിക്കറ്റ് പദ്ധതിയില്‍ അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരെയും ഉള്‍പ്പെടുത്തി.

അതെ സമയം നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുo മാത്രമായിരുന്നു ഈ ആനുകൂല്യം.. എന്നാണു നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന ഓഫിസ് വഴി ഇത്തിഹാദ് എയര്‍വെയ്സില്‍ അറിയിച്ചാല്‍ മടക്കയാത്ര ടിക്കറ്റ് ലഭിക്കും. 2022 ജൂണ്‍ വരെയാണ് ആനുകൂല്യം അനുവദിച്ചിട്ടുള്ളത്.

Related Articles

Back to top button