InternationalLatest

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ

“Manju”

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുര്‍ക്കിയിലെ റുമെയ്സ ഗെല്‍ഗിയെ സ്ഥിരീകരിച്ചു. 215.16 സെന്റിമീറ്ററാണ് (7 അടി 0.7 ഇഞ്ച്) റുമെയ്സയുടെ ഉയരം. രണ്ടാം തവണയാണ് ഈ 24 കാരി ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കുന്നത്. 18 ആം വയസിലാണ് ആദ്യമായി ഗിന്നസ് റെക്കോര്‍ഡ് തേടി എത്തുന്നത്.

2014 ല്‍ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയായി ഗെല്‍ഗിയെ തെരഞ്ഞെടുത്തിരുന്നു. വളര്‍ച്ച വേഗത്തിലാക്കുന്ന വീവര്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗമാണ് ഗെല്‍ഗിയുടെ അവസ്ഥയ്ക്ക് കാരണം. അസ്ഥിയ്ക്ക് ബലക്കുറവ് പോലുള്ള രോഗങ്ങള്‍ക്കും ഈ അവസ്ഥ കാരണമാകും. വീല്‍ചെയറിന്റെ സഹായം ഗെല്‍ഗിക്ക് അനിവാര്യമാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പുറത്തുവിട്ട ഒരു വിഡിയോയില്‍ സ്കോളിയോസിസ് പോലുള്ള ഗുരുതരമായ ശാരീരിക രോഗങ്ങളോടെയാണ് താന്‍ ജനിച്ചതെന്നും, തനിക്കാണ് തുര്‍ക്കില്‍ ആദ്യമായി ഈ രോഗം ബാധിച്ചതെന്നും ഗെല്‍ഗി പറയുന്നു.

Related Articles

Back to top button