KeralaLatest

സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 10 .42% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,667 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,952 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button