KeralaLatestThiruvananthapuram

സന്ന്യാസദീക്ഷാ വാർഷികം : സത്സംഗം സമാപിച്ചു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ 37-ാം സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച് 9 ദിവസമായി നടന്നു വരുന്ന സത്സംഗം ഇന്ന് സമാപിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളെ ദൈവ വഴിയിലേക്ക് നയിക്കാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് സ്വാമി അഭിപ്രായപ്പെട്ടു. ‘ഞാൻ’ എന്ന ഭാവമല്ല, ദൈവമാണ് നമ്മിൽ പ്രവർത്തിക്കേണ്ടത്. ഗുരുധർമ്മപ്രകാശസഭ ലോകനൻമയ്ക്കായി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണെന്നും സ്വാമി പറഞ്ഞു. ഡോ.കെ.എന്‍. ശ്യാം പ്രസാദ്, ദാമോദരന്‍ പി., സുകേശന്‍ കെ., കേളന്‍ റ്റി.പി.,രാജീവ് സി.പി., രമണന്‍ കെ., ഡോ. കിഷോര്‍ രാജ് കെ.ആര്‍., ജോയ് വി., പ്രമോദ് എം. പി., ഉണ്ണികൃഷ്ണന്‍ വി.എന്‍., ഡോ.സ്വപ്ന ശ്രീനിവാസന്‍, അരവിന്ദ് പി., വന്ദിത പി.ബി. എന്നിവരും സത്സംഗത്തില്‍ സംസാരിച്ചു. ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തിലാണ് സത്സംഗങ്ങൾ നടന്നത്. നാളെ സന്ന്യാസദീക്ഷ വാർഷികദിനത്തിൽ ഗുരുധർമ്മപ്രകാശ സഭയുടെ പുഷ്പസമർപ്പണം, ഹാര സമർപ്പണം എന്നിവ രാവിലെ 9 മണിക്ക് നടക്കും. തുടർന്ന് കുഞ്ഞുങ്ങളുടെ വിദ്യാരംഭം ഉണ്ടായിരിക്കും. വൈകുന്നേരം ആരാധനയ്ക്ക് ശേഷം നടക്കുന്ന സന്ന്യാസി സന്ന്യാസിനിമാരുടെ ദീപം പ്രദക്ഷിണത്തോടെ വാർഷിക ചടങ്ങുകൾക്ക് സമാപനമാകും.

Related Articles

Back to top button