IndiaLatest

സിബിഎസ്ഇ പരീക്ഷ മാർഗനിർദേശം പുറത്തിറക്കി

“Manju”

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. രണ്ട് ഘട്ടമായി പരീക്ഷ നടത്തും. ഇത് നേരിട്ട് നടത്താനാണ് തീരുമാനം. സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും.
ഒക്ടോബര്‍ 18-ന് ഒന്നാംഘട്ട പരീക്ഷകളുടെ തീയതിക്രമം പുറത്തുവിടും. ഇതില്‍ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ആദ്യഘട്ടത്തില്‍ ഒബ്ജക്ടീവ് പരീക്ഷ നടത്തിയശേഷം മെയിന്‍ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇയുടെ ആലോചന. നവംബര്‍ മാസം മധ്യത്തോടെ പരീക്ഷകള്‍ തുടങ്ങുമെന്നാണ് വിവരം.

Related Articles

Back to top button