IndiaLatest

രാമക്ഷേത്രം 2023 ഡിസംബര്‍ മുതല്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും

“Manju”

ലക്‌നൗ : അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബര്‍ മുതല്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. തറ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും ട്രസ്റ്റ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രസ്റ്റിന്റെ പ്രതികരണം. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.

നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ക്ഷേത്രത്തിന്റെ അടിത്തറയുടെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്തമാസത്തോടെ ഇത് പൂര്‍ത്തിയാകുമെന്നും ട്രസ്റ്റ് ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button