KeralaLatestThiruvananthapuram

വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമി ദിത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി മഹാനവമി-വിജയദശമി ആശംസകള്‍ അറിയിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട വിദ്യാലയങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച്‌ നില്‍ക്കാമെന്നും അദ്ദേഹം കുറിച്ചു.

Related Articles

Back to top button