InternationalLatest

വില്യം ഷാട്‌നര്‍ ബഹിരാകാശ യാത്ര നടത്തി

“Manju”

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് ഇനി നടന്‍ വില്യം ഷാട്‌നര്‍ക്ക് സ്വന്തം. ക്ലാസിക് ടി.വി പരമ്പരയായ സ്റ്റാര്‍ സ്‌ട്രൈക്കിലൂടെ പ്രസിദ്ധനായ വില്യം ഷാട്‌നര്‍ കഴിഞ്ഞ ദിവസമാണ് ബഹിരകാശയാത്ര നടത്തി തിരിച്ചെത്തിയത്.ഇതോടെ 90 കാരനായ ഷാട്‌നര്‍ ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡ് തന്‍റെ പേരിലാക്കി. മൂന്ന് മാസം മുമ്പ് 82 കാരനായ ഓള്‍ഡ് വാലി ഫങ്ക് കുറിച്ച റെക്കോര്‍ഡാണ് ഷാട്‌നര്‍ മറികടന്നത്. ബ്ലൂ ഒറിജിന്‍ കമ്ബനിയുടെ പേടകമായ ന്യൂ ഷെപ്പേര്‍ഡിലാണ് ഷാട്‌നര്‍ ബഹിരാകാശത്തെത്തിയത്. യാത്രയില്‍ ഷാട്‌നര്‍ക്കൊപ്പം നാസ എഞ്ചിനീയര്‍ ക്രിസ് ബോഷ്വാസിന്‍, ബ്ലൂ ഒറിജിന്‍ വൈസ്പ്രസിഡണ്ട് ഓഡ്രി പവേഴ്‌സ്, സംരഭകന്‍ ഗ്ലെന്‍ ജി വ്രൈസ് എന്നിവരുമുണ്ടായിരുന്നു.

Related Articles

Back to top button