Latest

ഒരു കുപ്പി വെള്ളത്തിന്  വെറും 44 ലക്ഷം രൂപ മാത്രം!!!!!!

“Manju”

ഒരു കുപ്പി വെള്ളത്തിന് സാധാരണ നമ്മൾ എത്ര രൂപ വരെ നൽകും പരമാവധി 60 അല്ലേ, എന്നാൽ ലോകത്തിലെ ഏറ്റവും വില കൂടിയ കുപ്പിവെള്ളം വേണമെങ്കിൽ വില 60,000 ഡോളര്‍ നൽകേണ്ടി വരും അതായത്, ഏകദേശം 44,95,830 രൂപ.

അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി എന്ന് പേരുള്ള വെള്ളത്തിനാണ് ഈ വില. 2010 ലാണ് ഈ കുപ്പിവെള്ളം ഏറ്റവും വില കൂടിയ കുടിവെള്ളത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം പിടിക്കുന്നത് . ഒരു സാധാരണ കുപ്പി വെള്ളത്തെ അപേക്ഷിച്ച് ഈ വെള്ളത്തിന് ഇത്രയധികം വില വരാന്‍ നിരവധി കാരണങ്ങളും ഉണ്ട്.

ഒന്നാമതായി അത് പാക്കേജുചെയ്തിരിക്കുന്നത് അതിമനോഹരമായ കുപ്പിയിലാണ് . 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, അതിന്റെ ആകൃതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബോട്ടില്‍ ഡിസൈനര്‍ ഫെര്‍ണാണ്ടോ അല്‍തമിറാനോ ആണ്. ഫ്രാൻസിൽ നിന്നും ഫിജിയിൽ നിന്നുമാണ് ഈ വെള്ളം ശേഖരിക്കുന്നത്.

മാത്രമല്ല ഈ വെള്ളത്തിന് അസാധ്യ രുചിയാണെന്നാണ് പറയപ്പെടുന്നത് . ഇന്ന് വിപണിയിൽ ലഭ്യമായ ശരാശരി കുടിവെള്ളത്തേക്കാൾ കൂടുതൽ ഊർജ്ജം ഈ വെള്ളത്തിലൂടെ ലഭിക്കുമെന്നും ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഈ ബ്രാൻഡിന്റെ എല്ലാ കുപ്പികളും മനോഹരമായ ലെതർ സ്യൂട്ട്കേസിൽ പാക്കേജുചെയ്‌താണ് വരുന്നത് . 285 ഡോളറാണ് ഈ കുപ്പിവെള്ളത്തിന്റെ ചെറിയ ബോട്ടിലിന്റെ വില. എന്നാൽ അതിൽ 24 കാരറ്റ് സ്വർണ്ണ കോട്ടിംഗ് ഇല്ല .

ഇത്തരത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വില കൂടിയ വെള്ളക്കുപ്പികൾ വിൽപ്പനയ്‌ക്ക് വരുന്നുണ്ട് . ജപ്പാനില്‍ നിന്നുള്ള കോന നിഗാരി എന്ന കുപ്പി വെള്ളത്തിന് 402 ഡോളറാണ് വില . ഇത് ഹവായി ദ്വീപിന്റെ തീരത്ത് 2,000 മീറ്റര്‍ കടലിനടിയില്‍ നിന്ന് ശേഖരിച്ചതാണ്. അതില്‍ പ്രയോജനകരവും പ്രകൃതിദത്തമായതുമായ ആഴക്കടലിലെ ഇലക്ട്രോലൈറ്റുകളും അടങ്ങിയിരിക്കുന്നുവത്രെ.

മറ്റൊരു ജപ്പാനിസ് ബ്രാന്‍ഡായ ഫില്ലിക്കോയുടെ കുപ്പിവെള്ളത്തിന് 219 ഡോളര്‍ രൂപയാണ്. മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഈ കുപ്പികളില്‍ നിറയ്‌ക്കുന്ന വെള്ളം ഒസാക്കയ്‌ക്കടുത്തുള്ള റോക്കോ പര്‍വതങ്ങളില്‍ നിന്നാണ് ശേഖരിച്ചിരിക്കുന്നത്.

Related Articles

Back to top button