IndiaLatest

ഏഴ് മെഡിക്കല്‍ കോളേജുകള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

“Manju”

ലക്‌നൗ : ആരോഗ്യമേഖലയില്‍ അതിവേഗം മുന്നേറി ഉത്തര്‍പ്രദേശ്. നിര്‍മ്മാണം പൂര്‍ത്തിയായ ഏഴ് മെഡിക്കല്‍ കോളേജുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഈ മാസം 25 നാണ് മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിദ്ധാര്‍ത്ഥ് നഗറില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

പുതുതായി ആരംഭിക്കുന്ന ഏഴ് മെഡിക്കല്‍ കോളേജുകളും ഉത്തര്‍പ്രദേശിന്റെ ആരോഗ്യമേഖലയിലെ സുവര്‍ണ അദ്ധ്യായങ്ങള്‍ ആകുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഉദ്ഘാടന ശേഷം മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്ക് ക്ഷാമം നേരിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിദ്ധാര്‍ത്ഥ് നഗര്‍, ദിയോറ, ഇറ്റ, ഹര്‍ദോയ്, ഗാസിപൂര്‍, മിര്‍സാപൂര്‍, പ്രതാപ്ഗഡ് എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് നഗറില്‍ എത്തിയാണ് അദ്ദേഹം മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ സിദ്ധാര്‍ത്ഥ് നഗറില്‍ ഏറെക്കുറെ പൂര്‍ത്തിയായി.

Related Articles

Back to top button