InternationalLatest

രാഹുല്‍ വരുന്നത് അറിയില്ല; കോഹ് ലി

“Manju”

ദുബായ്: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന വാര്‍ത്ത ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് യാതൊരു അറിവുമില്ല. എന്താണ് അവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച്‌ തനിക്ക് യാതൊരു അറിവുമില്ലെന്ന് കോഹ്‌ലി പറഞ്ഞു. ടി20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിരാട് ദ്രാവിഡിന്റെ നിയമനത്തെ കുറിച്ച്‌ യാതൊന്നും അറിയില്ലെന്ന് പറഞ്ഞത്. ‘എന്താണ് അവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച്‌ എനിക്ക് യാതൊരു അറിവുമില്ല. ആരുമായും വിശദമായ ഒരു ചര്‍ച്ചയും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല’ കോഹ്‌ലി പറഞ്ഞു.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

Related Articles

Back to top button