IndiaLatest

രാജ്യത്ത് കോവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 97.65 കോടി പിന്നിട്ടു

“Manju”

കഴിഞ്ഞ 24 മണിക്കൂറില്‍ 41,20,772 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 97.65 കോടി (97,65,89,540) പിന്നിട്ടു. 96,46,485 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,788 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,19,749 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.10%. രോഗമുക്തിനിരക്ക് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതില്‍ ആണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടര്‍ച്ചയായി 112-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തില്‍ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,146 പേര്‍ക്കാണ് – 229 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്.നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 1,95,846 പേരാണ് – കഴിഞ്ഞ 220 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.57 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,00,123 പരിശോധനകള്‍ നടത്തി. ആകെ 59.09 കോടിയിലേറെ (59,09,35,381) പരിശോധനകളാണ് ഇതുവരെ നടത്തിയത്.പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.42 ശതമാനമാണ്. കഴിഞ്ഞ 114 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.29 ശതമാനമാണ്. കഴിഞ്ഞ 48 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയും, 131 ദിവസമായി 5 ശതമാനത്തില്‍ താഴെയുമാണ്.

Related Articles

Back to top button