IndiaLatest

വാക്സിന്‍ എടുക്കാന്‍ തയ്യാറല്ല

“Manju”

ജയ്പുര്‍: വാക്സിന്‍ വിതരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ മധ്യവയസ്ക പാമ്പിനെ എടുത്ത് വീശി. രാജസ്ഥാനിലെ അജ്മീറിലെ പിസാന്‍ഗാവ് മേഖലയിലാണ് സംഭവം നടന്നത്. പാമ്പിനെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധയായ കമലാ ദേവി എന്ന സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് മെഡിക്കല്‍ സംഘത്തിന് നേരെ പാമ്പിനെ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായത്.
വാക്സിന്‍ എടുക്കാന്‍ തയ്യാറല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇവരുടെ വിചിത്ര പെരുമാറ്റം. കൊവിഡ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് വീടുകള്‍ തോറും കയറി മെഡിക്കല്‍ സംഘം വാക്സിന്‍ വിതരണം ചെയ്യാനെത്തിയത്.

Related Articles

Back to top button