IndiaLatest

പാലത്തില്‍ തിരക്ക്! ടിവി, ഫ്രിഡ്ജ്, കട്ടില്‍, കതക്, സിലിണ്ടര്‍, തടി ഉരുപ്പടികള്‍…

“Manju”

പു​ളി​ങ്കു​ന്ന്: ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലെ പാ​ല​ത്തി​നു സ​മീ​പ​ത്തെ കാ​ഴ്ച​ക​ള്‍ ക​ണ്ടാ​ല്‍ ആ​രു​ടെ​യും ച​ങ്ക് ത​ക​രും. ഉരുള്‍വെ​ള്ളം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ സ്വ​ത്തു വ​ക​ക​ളും ജീ​വനോ​പാ​ധിക​ളു​മൊ​ക്കെ ന​ക്കി​ത്തു​ട​ച്ചു കു​തി​ച്ചൊ​ഴു​കി​യ​തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​നൊ​പ്പ​മെ​ത്തി​യ വ​സ്തു​ക്ക​ള്‍ മ​ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കൊ​പ്പം പാ​ല​ത്തി​ല്‍ ത​ങ്ങി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

മ​രം അ​ട​ക്ക​മു​ള്ള​വ ശ​ക്ത​മാ​യി വ​ന്നി​ടി​ച്ചു പാ​ല​ത്തി​നു വി​ള്ള​ല്‍ സം​ഭ​വി​ച്ച​തി​നാ​ല്‍ ഇ​ന്ന​ലെ രാ​ത്രി ഈ ​പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം പോ​ലീ​സ് നി​രോ​ധി​ച്ചു. ച​ങ്ങാ​ടം പോ​ലെ​യാ​ണ് മ​ര​ങ്ങ​ളും മു​ള​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളു​മൊ​ക്കെ വ​ന്ന​ടി​ഞ്ഞ​ത്. ആ​ളു​ക​ള്‍​ക്ക് ഇ​തി​ന്‍റെ മു​ക​ളി​ലൂ​ടെ ക​യ​റി ന​ട​ക്കാ​വു​ന്ന​ത്ര തി​ങ്ങി​യാ​ണ് ഇ​വ പാ​ല​ത്തി​നു സ​മീ​പം അ​ടി​ഞ്ഞ​ത്.

ഒ​ഴു​ക്കി​ന്‍റെ ശ​ക്തി​യാലാ​ണ് ഇ​വ ച​ങ്ങാ​ടം പോ​ലെ നി​റ​ഞ്ഞ​ത്. ടി​വി, ഫ്രി​ഡ്ജ്, പു​തി​യ ക​ത​കു​ക​ള്‍, ക​ട്ടി​ള​ക​ള്‍, ക​ട്ടി​ലു​ക​ള്‍, മ​റ്റ് ത​ടി ഉ​രു​പ്പ​ടി​ക​ള്‍, ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍, പ്ലാ​സ്റ്റി​ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കൊ​പ്പം അ​ടി​ഞ്ഞു കൂ​ടി​യ​ത്. കാ​ര്യ​മാ​യ കേ​ടു​പ​റ്റാ​ത്ത നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

Related Articles

Back to top button