Entertainment

ദി ഗ്രേറ്റ് ഇന്ത്യൻ മലബാർ കിച്ചൻ വെബ്‌സീരീസ് ശ്രദ്ധനേടുന്നു

“Manju”

മലപ്പുറം: സംസ്ഥാനത്തെ 51-ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ആൺകോയ്മയുടെ നിർദയമായ അധികാരപ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷമമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണെന്ന് ജൂറി അഭിപ്രായപ്പെട്ടത്.

ഈ അവസരത്തിൽ ഒരു വെബ്‌സീരീസാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ മലബാർ കിച്ചൻ’. ഇക്കഴിഞ്ഞ ഒക്ടോബര് 14 ഇന്നായിരുന്നു വെബ് സീരിസിന്റെ റിലീസ്.ഹാജിയാരുടെ വീട്ടിൽ പണിയ്‌ക്ക് പോകുന്ന ഒരുകൂട്ടം തൊഴിലാളുകളും അവിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് വെബ്‌സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൈന്ദവ വിശ്വാസങ്ങളെയും ആചാരനുഷ്ടാനങ്ങളെയും മനപ്പൂർവം അപമാനിച്ച സിനിമയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്ന് സംവിധായകൻ ‘ദി ഗ്രേറ്റ് ഇന്ത്യൻ മലബാർ കിച്ചന്റെ സംവിധായകൻ സുനിൻ നന്നമ്പ്ര പറയുന്നു. ആചാരനുഷ്ടാനങ്ങളെ നികൃഷ്ടമായി അവതരിപ്പിക്കുക എന്നത് ഒരു ബിസിനസ് ബുദ്ധിയായിരുന്നു. കൂടുതൽ പേർ ചേർന്ന് മത്സരബുദ്ധിയോടെ അത് വിജയിപ്പിച്ചു. നമ്മൾ കുറച്ച് പേര് (വിശ്വാസികൾ) വിഷമിച്ചു. തുടർന്നാണ് ഇങ്ങനെയൊരു വെബ്‌സീരീസ് തുടങ്ങാൻ തീരുമാനിച്ചതെന്നും സുനിൽ പറഞ്ഞു.

https://youtu.be/LfBiK_uZN4M

Related Articles

Back to top button